ഷൊര്‍ണൂര്‍ വിജയം: ക്രെഡിറ്റ് യുഡിഎഫിനെന്ന് സിപിഎം
പാലക്കാട്: ഷൊര്‍ണ്ണൂരില്‍ എം.ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം നേടിയ വിജയത്തിന്റെ ക്രെഡിറ്റ് ഐക്യജനാധിപത്യ മുന്നണിയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പി. ഉണ്ണി വ്യക്തമാക്കി.
കുറച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിയ്‌ക്കാന്‍ മുരളിയ്‌ക്കായിട്ടുണ്ട്. അവര്‍ തെറ്റ് തരിച്ചറിഞ്ഞ് തിരിച്ചു വരും. സംസ്ഥാനത്തൊട്ടാകെയുള്ള സിപിഎം വിരുദ്ധര്‍ ഷൊര്‍ണ്ണൂരില്‍ തമ്പടിച്ച് പണവും മദ്യവും ഒഴുക്കിയാണ് ഷൊര്‍ണ്ണൂരില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഷൊര്‍ണ്ണൂരിലെ പരാജയത്തിന് കാരണം ചില പ്രാദേശിക നേതാക്കളുടെ മണ്ടത്തരമാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതായി താന്‍ വിശ്വസിയ്‌ക്കുന്നില്ലെന്നും ഉണ്ണി പറഞ്ഞു.












Click it and Unblock the Notifications