കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ വയാഗ്രയും

  • By Staff
Google Oneindia Malayalam News

Viagra
വാഷിങ്‌ടണ്‍: ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും പുതിയ ആയുധമായി വയാഗ്രയും. അഫ്‌ഗാനിസ്ഥാനില്‍ താലിബാനെതിരെ പോരാടുന്ന അമേരിക്കന്‍ സൈനികരാണ്‌ വയാഗ്രയും ഒരു ആയുധമായി ഉപയോഗിക്കാമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

താലിബാന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുന്നവര്‍ക്കുള്ള പാരിതോഷികമായി സിഐഎ ഏജന്റുമാര്‍ ലൈംഗിക ഉത്തേജന ഗുളികയായ വയാഗ്ര നല്‌കുന്നതായാണ്‌ റിപ്പോര്‍ട്ടുകളുള്ളത്‌. പേര്‌ വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു സിഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാഷിങ്‌ടണ്‍ പോസ്‌റ്റാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌.

ശത്രുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‌കുന്നവര്‍ക്ക്‌ പാരിതോഷികങ്ങള്‍ നല്‌കുകയെന്ന്‌ത്‌ പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ പാരിതോഷികമായി വയാഗ്ര നല്‌കുന്നതാണ്‌ പുതിയ വിപ്ലവമെന്ന്‌ പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്‌.അഴിമതി കൊടികുത്തി വാഴുന്ന അഫ്‌ഗാനിസ്ഥാന്‍ പോലൊരു രാജ്യത്ത്‌ ഇത്തരം ഉപഹാരങ്ങള്‍ നല്‌കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന്‌ സിഐഎ പറയുന്നു.

നേരത്തെ ജനങ്ങളുമായി സൗഹൃദം സ്ഥാപിയ്‌ക്കാന്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവ സ്ഥാപിയ്‌ക്കാന്‍ സഹായം നല്‌കുകയായിരുന്നു അമേരിക്കന്‍ സേന ചെയ്‌ത്‌ കൊണ്ടിരുന്നത്‌. ഇത്‌ കൂടാതെ ട്രാവല്‍ വിസ, പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും സമ്മാനങ്ങളായി അവര്‍ നല്‌കിയിരുന്നു.

എന്നാല്‍ അഫ്‌ഗാന്‍ ഗ്രാമങ്ങളിലെ നാലും അഞ്ചും ഭാര്യമാരുള്ള കിഴവന്‍മാരെ കൈയിലെടുക്കാന്‍ വയാഗ്രയാണ്‌ കൂടുതല്‍ ഉത്തമമെന്നാണ്‌ സിഐഎ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. സമ്മാനങ്ങളായി പണമോ തോക്കോ നല്‌കുന്നതിനെക്കാള്‍ അപകടം കുറവാണിതിനെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

18ാം നൂറ്റാണ്ടിലെ സാഹചര്യങ്ങളില്‍ ജീവിയ്‌ക്കുന്ന ജനതയും പരിഷ്‌കൃത സമൂഹത്തില്‍ നിന്നെത്തുന്ന നിന്നെത്തുന്ന ഞങ്ങളും തമ്മിലുള്ള അകലം കുറയ്‌ക്കാന്‍ ഇത്തരം ഉപഹാരങ്ങള്‍ക്ക്‌ കഴിയുന്നുണ്ടെന്നാണ് സിഐഎയുടെ ഉദ്യോഗസ്ഥരുടെ ഭാഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X