ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിപദത്തിലേക്ക്
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല അറിയിച്ചു. കശ്‌മീരിന് ഒരു യുവ മുഖ്യമന്ത്രിയെയാണ് ആവശ്യമെന്നും അദ്ദേഹം പഞ്ഞു. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം അറിയിക്കാന്‍ ഫറൂഖ് അബ്ദുല്ല ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്.
പിതാവിന്റെ ഉപദേശങ്ങളനുസരിച്ച് മുന്നോട്ട് നീങ്ങുമെന്ന് ഒമര്‍ അബ്ദുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ ആരായുന്നതിനിടെയാണ് ഒമര്‍ മുഖ്യമന്ത്രിയാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചിരിയ്‌ക്കുന്നത്.
അതിനിടെ ജമ്മു കശ്‌മീരില്‍ കൂട്ടുകെട്ട് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ സൈഫുദ്ദീന്‍ സോസിനെയും ഗുലാം നബി ആസാദിനെയും ദില്ലിയ്‌ക്ക് വിളിപ്പിച്ചിട്ടുണ്ട്.
വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഒമര്‍ ഇതാദ്യമായാണ് നിയമസഭയിലേക്കെത്തുന്നത്. ബിജെപി, പിഡിപി കക്ഷികളുമായി സഖ്യത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഒമര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിയ്‌ക്കാനാണ് താത്‌പര്യമെന്നും അറിയിച്ചിരുന്നു.
ജമ്മു കശ്‌മീരില്‍ 87 അംഗ നിയമസഭസഭയില്‍ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചിരിയ്‌ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പിഡിപി 21 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 17 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications