ഹാക്കിങ്: എസിബിഐ പ്രവര്‍ത്തനം തടസ്സപ്പെട്ടു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്‌ച തടസ്സപ്പെട്ടതായി ബാങ്ക് വക്താവ് അറിയിച്ചു. എന്നാലിത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിച്ചു. തകരാര്‍ ഞായറാഴ്‌ച പരിഹരിച്ചുവെന്ന് ബാങ്ക് വ്യക്തമാക്കി.
'www.statebankofindia.com, www.sbi.com' എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് തടസ്സപ്പെട്ടത്. എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൈറ്റായ 'www.onlinesbi.com' മിനെ തകരാര്‍ ബാധിച്ചിരുന്നില്ല.
ശനിയാഴ്‌ച രാത്രിയോടെയാണ് എസ്‌ബിഐയുടെ വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവെച്ചിരിയ്‌ക്കുകയാണെന്ന് ബാങ്ക് അധികൃതര്‍ സൈറ്റില്‍ സന്ദേശം നല്‌കിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ആരംഭിച്ചതിന് ശേഷം ഇന്റര്‍നെറ്റിലൂടെ ബാങ്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ്ട് ഉണ്ടായത്. രാജ്യത്തൊട്ടാകെ 11,100 ശാഖകളിലായി 30 ലക്ഷം ഉപഭോക്താക്കളാണ് എസ്‌ബിഐയ്‌ക്കുള്ളത്.












Click it and Unblock the Notifications