മാറാട്: ശിക്ഷാ വിധി തിങ്കളാഴ്ച മുതല്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 63 പ്രതികള്‍ക്ക് ശിക്ഷ വിധിയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. പ്രതികളെന്ന് കണ്ടെത്തിയ 63 പേരില്‍ ഒരാളൊഴികെ മറ്റെല്ലാവര്ക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികളെ രാവിലെ 11ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ കാര്യം കോടതി ഇവരെ അറിയിക്കും. ശിക്ഷയെക്കുറിച്ചും കുറ്റത്തെക്കുറിച്ചും എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിയ്ക്കും. ഇതിന് പ്രതികള്‍ നല്കുന്ന മറുപടി കോടതി രേഖപ്പെടുത്തും.
തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകനോടും ശിക്ഷയെക്കുറിച്ചുള്ള അഭിപ്രായം ആരായും. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകന് ഹാജരാക്കുന്ന തെളിവുകളും കോടതി പരിശോധിയ്ക്കും. തുടര്‍ന്നായിരിക്കും ശിക്ഷ വിധിയ്ക്കുന്ന നടപടികളിലേക്ക് കോടതി കടക്കുക.
63 പേരുടെ ശിക്ഷാവിധി പൂര്‍ണമായി പ്രഖ്യാപിയ്ക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ക്രിമിനല്‍ നടപടിചട്ടം 235 (2) പ്രകാരമുള്ള നടപടികള്‍ അനുസരിച്ചാണ് ശിക്ഷകള്‍ വിധിയ്ക്കുക.
ഒമ്പത് പേരുടെ ജീവന് അപഹരിച്ച രണ്ടാം മാറാട് കൂട്ടക്കൊല കേസില്‍ 139 പേരാണ് മാറാട് പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ടത്. ഇതില്‍ 76 പേരെ കോടതി തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications