സഹോദരിമാര്‍ തൂങ്ങിമരിച്ചു
പാലക്കാട്: പുതുശ്ശേരിയില്‍ സഹോദരിമാരെ ഒരു ഷാളിന്റെ രണ്ടറ്റത്തായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുരിടിക്കാട് നരകംപുള്ളി രാജന്റെ മക്കളായ നന്ദന (14), നയന (16) എന്നിവരാണ് മരിച്ചത്.
പുതുശ്ശേരി സെന്‍വത് ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. തിങ്കളാഴ്‌ച രാവിലെയാണ് രണ്ടു പേരെയും മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്‌തതെന്ന് സൂചനയുണ്ട്.
ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഡയറികളിലും മറ്റും രക്ഷിതാക്കള്‍ക്ക് തങ്ങളോട് സ്‌നേഹമില്ലെന്നും പണത്തിനോടാണ് താത്‌പര്യമെന്നും പരമാര്‍ശങ്ങളുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications