കര്‍ണാടകയില്‍ ബിജെപിയ്‌ക്ക് കേവല ഭൂരിപക്ഷം
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലെ എട്ടു മണ്ഡലങ്ങളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ നാലിടത്ത് ബിജെപിയ്‌ക്ക് വിജയം. ഇതോടെ കര്‍ണാടക നിയമസഭയില്‍ ബിജെപിയ്‌ക്ക് കേവല ഭൂരിപക്ഷമായി.
ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയതിന് പിന്നാലെയാണ് സ്വന്തമായി കേവല ഭൂരിപക്ഷവും പാര്‍ട്ടി നേടിയിരിക്കുന്നത്.
കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ നേടി ബിജെപി ചരിത്രം കുറിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ മാത്രം കുറവുണ്ടായിരുന്ന ബിജെപി സ്വതന്ത്രരുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.
യദ്യൂരപ്പ മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ ജനതാദള്‍, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ ഏഴ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം സൃഷ്ടിച്ചത്.












Click it and Unblock the Notifications