കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റില്‍ രതിചിത്രം തിരയുന്നവര്‍ സൂക്ഷിക്കുക

  • By Super
Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റില്‍ രതി ചിത്രങ്ങള്‍ തിരയുന്നവരും അത്‌ ആസ്വദിയക്കുന്നവരും സൂക്ഷിയ്‌ക്കുക. ഇത്തരം ലീലാ വിനോദങ്ങള്‍ നിങ്ങളെ ഒരു പക്ഷേ വന്‍ വിപത്തില്‍ എത്തിച്ചേക്കാം.

ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അഞ്ച്‌ മുതല്‍ ഏഴു വര്‍ഷം വരെ തടവിനും 10 ലക്ഷം പിഴയും ഈടാക്കാനുള്ള നിയമം ലോക്‌സഭ പാസാക്കി കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിന്റെ അവസാന ദിവസമുണ്ടായ ബഹളങ്ങള്‍ക്കിടെ വലിയ ചര്‍ച്ചയൊന്നും കൂടാതെ പാസാക്കിയ വിവര സാങ്കേതിക നിയമ ഭേദഗതി ബില്ലിലാണ്‌ ഇത്തരം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിയ്‌ക്കുന്നത്‌.

നിലവിലുള്ള വിവര സാങ്കേതിക നിയമത്തില്‍ 45 ഓളം ഭേദഗതികളാണ്‌ പാസാക്കിയിട്ടുള്ളത്‌. താരതമ്യേന ഇന്റര്‍നെറ്റ്‌-കമ്പ്യൂട്ടര്‍ സാക്ഷരത കുറഞ്ഞ ഇന്ത്യ പോലൊരു രാജ്യത്ത്‌ പുതിയ നിയമ ഭേദഗതികള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ചെയ്യുമെന്നാണ്‌ നിയമ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

അശ്ലീലം തടയുന്ന നിയമപ്രകാരം കമ്പ്യൂട്ടര്‍ ഉടമ അറിയാതെ ആരെങ്കിലും രതി ചിത്രങ്ങള്‍ തിരഞ്ഞാലും ഡൗണ്‍ലോഡ്‌ ചെയ്‌താലും കുടുങ്ങുക കമ്പ്യൂട്ടറിന്റെ ഉടമയായിരിക്കും. അശ്ലീലചിത്രങ്ങളുടെ നിര്‍മാതാവും ഇത്തരം ചിത്രങ്ങള്‍ കാണുന്നവരും ഈ നിയമപരിധിയില്‍ ഉള്‍പ്പെടും. ഈ കേസുകളിലകപ്പെടുന്നവരെ അറസ്റ്റ്‌ വാറന്റില്ലാതെ തന്നെ അറസ്‌റ്റു ചെയ്യാനുള്ള അധികാരമാണ്‌ ബില്ലിലുള്ളത്‌.

ചിലപ്പോള്‍ സാധാരണ വെബ്‌ സൈറ്റുകള്‍ തുറക്കുമ്പോള്‍ പോലും അശ്ലീല ചിത്രങ്ങള്‍ തെളിയുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്‌.പലപ്പോഴും ഉപയോക്താവ്‌ അറിയാതെയാകും ഇത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ പുതിയ നിയമഭേദഗതിയിലൂടെ ഒരാള്‍ അറസ്‌റ്റിലാകാന്‍ ഈ കാര്യങ്ങള്‍ തന്നെ ധാരാളമാണ്‌.

ബാലപീഡ പോലുള്ള കാര്യങ്ങള്‍ക്കെതിരെയും ശക്തമായ നിയമങ്ങളാണ്‌ പുതിയ ബില്ലിലുള്ളത്‌. ഇത്‌ പ്രകാരം ഇത്തരം ചിത്രങ്ങള്‍ കാണുന്നത്‌ കുറ്റകരമാണെന്നതിന്‌ പുറമെ നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ചിത്രങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്‌തത്‌ നിങ്ങളല്ലെന്നും അത്‌ അന്യര്‍ക്ക്‌ കൈമാറ്റം ചെയ്‌തിട്ടില്ലെന്നും തെളിയിക്കേണ്ടത്‌ ഉടമയുടെ ബാധ്യതയാണ്‌.

ചിത്രങ്ങളിലുള്ള ആള്‍ക്ക്‌ 18 വയസ്സ്‌ തികഞ്ഞെന്ന്‌ തെളിയിക്കാനുള്ള ബാധ്യതയും കമ്പ്യൂട്ടര്‍ ഉടമയുടേതാണ്‌. ഈ കേസുകള്‍ അന്വേഷിയ്‌ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ നിങ്ങളുടെ അനുവാദമില്ലാതെ വീടിനകത്ത്‌ പ്രവേശിച്ച്‌ കമ്പ്യൂട്ടര്‍ പരിശോധിയ്‌ക്കാനും മറ്റും അധികാരമുണ്ടാകും.

പലപ്പോഴും ഉപയോക്താക്കളറിയാതെ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്‌ ഇടയാക്കുന്ന വൈറസുകളെയും ട്രോജനുകളെയും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയാത്ത സംവിധാനങ്ങള്‍ ഉണ്ടാകാതെ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്‌ ആശങ്കാജനകമാണെന്ന്‌ വിവര സാങ്കേതിക രംഗത്തെവ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X