ബിജെപി ഓഫീസില്‍ നിന്നും 2.6 കോടി മോഷ്ടിച്ചു
ദില്ലി: അശോക റോഡിലെ ബിജെപി ഓഫീസില്‍ വന്‍ മോഷണം. ബിജെപി ആസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന ഓഫീസില്‍ നിന്നും 2.6 കോടി രൂപയാണ് മോഷണം പോയിരിക്കുന്നത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന വളരെ സുരക്ഷിതമായ മുറിയില്‍ നിന്നാണ് ഇത്രയും വലിയ തുക കാണാതായിരിക്കുന്നത്.
ക്രിസ്‌മസ് ദിനത്തില്‍ ഓഫീസ് അടച്ചതാണെന്നും പിറ്റെ ദിവസം തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും ചീഫ് അക്കൗണ്ടന്റ് നളിന്‍ ഠണ്ഡന്‍ പറയുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിജെപിയുടെ കണക്കുകളും മറ്റും കൈകാര്യം ചെയ്യുന്നത് ഠണ്ഡനാണ്. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് സൂചനകളുണ്ട്.
സംഭവം പോലീസിനെ അറിയിക്കാതെ അന്വേഷണം ഒരു സ്വകാര്യ ഡിക്ടറ്റീവ് ഏജന്‍സിയ്‌ക്ക് കൈമാറിയിരിക്കുകയാണ്. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
ഇത്രയും വലിയ തുക മോഷണം പോയിട്ടും മുതര്‍ന്ന നേതാക്കളാരും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി പരാതികളൊന്നും ലഭിയ്‌ക്കാതെ സംഭവത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. പണം സൂക്ഷിച്ചിരുന്ന ഷെല്‍ഫിന്റെ താക്കോല്‍ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications