പീഡനക്കേസുകള്‍ അട്ടിമറിക്കുന്നു: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ സ്‌ത്രീ പീഡനക്കേസുകള്‍ അട്ടിമറിയ്‌ക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്‌ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കിളിരൂര്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മതിയായ ചികിത്സ ലഭിയ്‌ക്കാതെ മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കുകായയിരുന്നു അദ്ദേഹം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ ശേഷം ചികിത്സ ലഭിയ്‌ക്കാതെ മരിച്ച ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
അമ്പലപ്പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിലെ കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.












Click it and Unblock the Notifications