കോട്ടൂര്‍ പോലീസിനെ സ്വാധീനിച്ചു കാണും: പൂതൃക്കയില്‍
കൊച്ചി: അഭയ കേസ് അട്ടിമറിയ്‌ക്കാന്‍ ഫാദര്‍ തോമസ് കോട്ടൂര്‍ പോലീസിനെ സ്വാധീനിച്ചു കാണുമെന്ന് കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയില്‍ നാര്‍ക്കോ പരിശോധനയില്‍ വെളിപ്പെടുത്തി.
കേസിന്റെ എഫ്‌ഐആര്‍ തയാറാക്കിയത് കോട്ടയം വെസ്‌റ്റ് പോലീസിലെ എഎസ്‌ഐ അഗസ്‌റ്റിനാണ്. അഭയയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ട സമയം അതില്‍ തെറ്റായാണ് അഗസ്‌റ്റിന്‍ രേഖപ്പെടുത്തിയത്.
കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസിനെ പലരും സ്വാധീനിച്ചിരുന്നു. ബിഷപ്പിനും ഇതില്‍ പങ്കുണ്ടാകാം. കേസിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനോട് ബിഷപ്പ് സാംസാരിച്ചിരിയ്‌്‌ക്കാം. ഫാദര്‍ താഴംപിള്ളിയ്‌ക്ക് തന്നെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ട്. അത് കൊണ്ടാണ് തനിയ്‌ക്കെതിരെ തെറ്റായ മൊഴി അദ്ദേഹം പോലീസിന് നല്‌കിയതെന്നും പൂതൃക്കയില്‍ വെളിപ്പെടുത്തി.
രണ്ട് വൈദികരും മൂന്നാം പ്രതി സെഫിയുമായുള്ള വൈകാരിക ബന്ധം നാര്‍ക്കോ പരിശോധനയ്‌ക്കിടെ വെളിപ്പെടുത്തിയിരുന്നു. അഭയയെ അപായപ്പെടുത്തിയതും പിന്നീട് കിണറ്റിലിട്ടതും മൂവരും കൂടിയാണെന്ന കാര്യവും ഇവര്‍ സമ്മതിച്ചിരുന്നു.
പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ അവര്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീട് നാര്‍ക്കോ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌തപ്പോഴാണ് പ്രതികളുടെ പങ്ക് തെളിഞ്ഞതെന്നും സിബിഐ സിജെഎം കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications