Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എസ്‌ വിരാടിന്‌ ലക്ഷ്‌ക്കര്‍ ഭീഷണി

Lashkar plotting to target INS Viraat: US intelligence
ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ്‌ വിരാടിനെ ആകാശത്ത്‌ കൂടെ ആക്രമിയ്‌ക്കാന്‍ ലക്ഷ്‌ക്കര്‍ ഇ തൊയ്‌ബ പദ്ധതിയിടുന്നതായി യുഎസ്‌ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്‌ നല്‌കി.

രഹസ്യന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരിയ്‌ക്കുന്ന വിരാടിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ ഗേറ്റ്‌വേകളില്‍ യുഎസ്‌ ടെക്‌നോളജിക്കല്‍ ഇന്റലിജന്റ്‌സ്‌ നടത്തിയ രഹസ്യപരിശോധനയിലാണ്‌ ലക്ഷ്‌ക്കറിന്റെ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്‌.

ലക്ഷ്‌ക്കര്‍ ഇ തൊയ്‌ബയുടെ ടെക്‌നിക്കല്‍ വിഭാഗം തലവന്‍ സറാര്‍ ഷാ ഐഎന്‍എസ്‌ വിരാടിനെക്കുറിച്ച്‌ നടത്തിയ വിശദ പഠനങ്ങള്‍ നടത്തിയെന്ന വിവരമാണ്‌ യുഎസ്‌ ഇന്റലിജന്റ്‌സ്‌ വിഭാഗം ചോര്‍ത്തിയെടുത്തത്‌.

മുന്നറിയിപ്പുകളെ തുടര്‍ന്ന്‌ കപ്പലിന്‌ 200 യാര്‍ഡ്‌ (182 മീറ്റര്‍) സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇവിടെ മറ്റു ബോട്ടുകളോ വഞ്ചികളെ പ്രവേശിയ്‌ക്കുന്നത്‌ നിരോധിച്ചതായും സിഐഎസ്‌എഫ്‌ ഡെപ്യൂട്ടി കമാഡന്റ്‌ വി.ജി മാര്‍ക്കം വ്യക്തമാക്കി. കര്‍ശന പരിശോധനകള്‍ക്ക്‌ ശേഷം മാത്രമേ കപ്പല്‍ശാലയ്‌ക്കുള്ളില്‍ ജീവനക്കാരെയും മറ്റും പ്രവേശിപ്പിയ്‌ക്കുന്നുള്ളൂ.
പുറത്ത്‌ ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നുള്ള കപ്പലിന്റെ കാഴ്‌ചയും മറച്ചിട്ടുണ്ട്‌. വിരാടിന്‌ അഞ്ച്‌ മാസം നീളുന്ന അറ്റകുറ്റപ്പണികള്‍ വേണ്ടി വരുമെന്നാണ്‌ കരുതുന്നത്‌. അത്‌ വരെ സുരക്ഷാ സന്നാഹങ്ങള്‍ നിലനിര്‍ത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു. കരയില്‍ സിഐഎസ്‌എഫും കടലില്‍ നേവിയുമാണ്‌ വിരാടിന്‌ സുരക്ഷാവലയമൊരുക്കിയിരിക്കുന്നത്‌.

ദക്ഷിണേന്ത്യന്‍ സമുദ്ര മേഖലയില്‍ ഇന്ത്യന്‍ മേധാവിത്വം നിലനിര്‍ത്തുന്നതില്‍ ഐഎന്‍എസ്‌ വിരാടിന്‌ വന്‍ പ്രധാന്യമാണുള്ളത്‌. 18 യുദ്ധവിമാനങ്ങള്‍ യുദ്ധക്കപ്പലിലുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+