സിപിഎം തീരുമാനം: ഗവ പ്ലീഡര്‍ ഡി. അനില്‍ കുമാര്‍ രാജിവച്ചു
കൊച്ചി: ഗവണ്‍മെന്റ് സീനിയര്‍ പ്ലീഡര്‍ ഡി. അനില്‍ കുമാര്‍ രാജിവച്ചു. ബുധനാഴ്‌ച രാവിലെ അഡ്വക്കേറ്റ് ജനറലിന്റെ വസതിയിലെത്തിയാണ് അനില്‍ കുമാര്‍ രാജികൈമാറിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്‌തരായ മൂന്ന് ഉദ്യോഗസ്ഥരെ നീക്കണമെന്ന് കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായിരുന്നു.
ചുമതലയില്‍ നിന്നും നീക്കികൊണ്ട് നടപടിയുണ്ടാകുന്നതിന് മുമ്പ് അനില്‍ കുമാര്‍ സ്വയം രാജിവച്ച് ഒഴിയുകയായിരുന്നു. മൂന്നാര്‍ ദൗത്യ സംഘത്തിന്റെ ഉള്‍പ്പടെ സര്‍ക്കാരിന്റെ പല പ്രധാന കേസുകളും കൈകാര്യം ചെയ്‌തിരുന്നത് അനില്‍ കുമാറാണ്.
അനിലിന് പുറമെ ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു, ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി. ആര്‍ മേനോന്‍ എന്നിവരെക്കൂടി നീക്കാനാണ് സിപിഎം സംസ്ഥാനക്കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.












Click it and Unblock the Notifications