ഉദ്യോഗസ്ഥരെ മാറ്റാന്‍ കാരണം അനാരോഗ്യ പ്രസ്താവന: വിഎസ്
തിരുവനന്തപുരം: അനാരോഗ്യകരമായ പ്രസ്താവന നടത്തിയതു കൊണ്ടാണ് സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ഡി. അനില്‍ കുമാറിനെയും ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യുവിനെയും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം മാറ്റാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞു.
അനാശാസ്യ കേസില്‍ പിടിയിലായ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി.ആര് മേനോനെ തിരിച്ചെടുക്കാന്‍ താന്‍ തിടുക്കം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെയും മാറ്റാന്‍ തീരുമാനിച്ചത്. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിഎസ് വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
കിളിരൂര്‍ കേസുകളില്‍ താന്‍ കൈക്കൊണ്ട നിലപാടുകളില്‍ അഭിമാനിയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കുമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞിരുന്നു.
ശാരിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ മാത്രമേ തനിയ്ക്ക് കഴിയൂ. ഇത് സംബന്ധിച്ച് മുന്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലുമായി രണ്ടുവട്ടം ബന്ധപ്പെട്ടിരുന്നുവെന്നു.
മത്സ്യത്തൊഴിലാളി കടാശ്വസ കമ്മീഷന് രൂപീകരിയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. കെടിഡിസിയുടെ പേര് കേരള ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് എന്നാക്കി മാറ്റാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications