എം.ആര്‍ മുരളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
തിരുവനന്തപുരം: ഷൊര്‍ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് എം.ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള സിപിഎം വിമത കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തി.
പ്രതിസന്ധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മുരളി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റില്‍ നടന്ന കൂടിക്കാഴ്‌ച പത്തു മിനിറ്റ് മാത്രമ നീണ്ടു നിന്നുള്ളൂ.
ഇതേ ആവശ്യം ഉന്നയിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയ്‌ക്ക് മുരളിയും സംഘവും പരാതി നല്‌കി.












Click it and Unblock the Notifications