Get Updates
Get notified of breaking news, exclusive insights, and must-see stories!

2008ല്‍ ഗൂഗിളില്‍ കേരളം തിരഞ്ഞത്‌

Kerala searches for 'Mallus
ദില്ലി: തീവ്രവാദ ആക്രമണങ്ങളും ഓഹരി വിപണിയിലെ തകര്‍ച്ചയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന 2008ല്‍ മലയാളി ഗൂഗിള്‍ സെര്‍ച്ച്‌ ബോക്‌സില്‍ തിരഞ്ഞ വാക്കേതായിരിക്കും.

സംശയിക്കേണ്ട ലോകം സഞ്ചരിയ്‌ക്കുന്നതിനൊപ്പം തന്നെയാണ്‌ തങ്ങളുടെയും പോക്കെന്ന്‌ തെളിയിച്ചു കൊണ്ട്‌ സാമ്പത്തിക പ്രതിസന്ധി (ഫൈനാന്‍ഷ്യല്‍ ക്രൈസിസ്‌)എന്ന വാക്കായിരുന്നു മലയാളി ഗൂഗിളിലൂടെ കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരതിയത്‌.

അതേ സമയം മഹരാഷ്ട്രക്കാര്‍ ഏറ്റവും കൂടുതല്‍ തപ്പിയ ആഗോള സാമ്പത്തിക പ്രതിസന്ധിയോട്‌ (ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ ക്രൈസിസ്‌) എന്ന വാക്കിനോട്‌ മലയാളിയ്‌ക്ക്‌ അത്ര വലിയ പഥ്യമില്ലെന്നും കണക്കുകള്‍ തെളിയിക്കുന്നു.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തിരിച്ച്‌ ഗൂഗിള്‍ പുറത്തു വിട്ട പട്ടികയിലാണ്‌ തങ്ങളുടെ സെര്‍ച്ച്‌ എഞ്ചിന്‍ ഉപയോഗിക്കുന്നവരുടെ രസകരമായ വസ്‌തുതകള്‍ ഗൂഗിള്‍ പുറത്തുവിട്ടിരിയ്‌ക്കുന്നത്‌.

ആത്മഹത്യയെന്ന (സൂയിസൈഡ്‌) വാക്കിനോട്‌ പ്രതിപത്തി കാണിയ്‌ക്കുന്ന മലയാളി നെറ്റിസണ്‍സ്‌ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരതിയ പത്ത്‌ വാക്കുകളില്‍ 'മല്ലൂസ്‌ ' കൂടി ഉള്‍പ്പെടുന്നു.

എങ്ങനെ തടി കുറയ്കക്കാം , എങ്ങനെ ഒരു ചുംബനം തരപ്പെടുത്താം എന്ന് തുടങ്ങി എങ്ങനെ ഗര്‍ഭം ധരിയ്‌ക്കാമെന്ന കാര്യമൊക്കെയാണ്‌ ഇന്ത്യന്‍ നെറ്റിസണ്‍സ്‌ ഗൂഗിളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞു നടന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+