ദേശീയ അന്വേഷണ ഏജന്‍സി പ്രാബല്യത്തില്‍
ദില്ലി: ഭീകരപ്രവര്‍ത്തനം നേരിടുന്നതിനായി രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്‌ച നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം അറിയിച്ചു.
ഡയറക്ടര്‍ ജനറലിന്റെ പദവിയുള്ള ഉദ്യോഗസ്ഥനെ ഏജന്‍സിയുടെ തലപ്പത്ത് ഉടനെ നിയമിക്കും. ഇതുള്‍പ്പടെ കഴിഞ്ഞ ലോക്‌സഭ സമ്മേളനം അംഗീകരിച്ച മൂന്ന് ബില്ലുകള്‍ക്ക് ബുധനാഴ്‌ച രാഷ്ട്രപതി അംഗീകാരം നല്‌കിയെന്ന് ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ത്വരിതഗതിയില്‍ പുതിയ നിയമനിര്‍മാണം നടത്തിയത്.
ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിയ്‌ക്കുകയെന്നതാണ് പുതിയ ഏജന്‍സിയുടെ ചുമതല. എന്‍ഐഎയ്‌ക്ക് സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ അന്വേഷണം നടത്താനുള്ള അധികാരമുണ്ടാകും. ഏജന്‍സി അന്വേഷിയ്‌ക്കുന്ന കേസുകള്‍ ഏതെന്ന് തീരുമാനിയ്‌ക്കാന്‍ രണ്ടംഗ ജുഡീഷ്യല്‍ സമിതിയ നിയോഗിയ്‌ക്കും.
ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ഒരു മാസത്തിനുള്ളില്‍ തന്റെ വകുപ്പില്‍ നടപ്പാക്കിയ പുതിയ കാര്യങ്ങള്‍ വിശദീകരിയ്‌ക്കുകയായിരുന്നു ചിദംബരം.
രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ ദേശീയ സുരക്ഷാ സേന (എന്‍എസ്‌ജി) ആസ്ഥാനങ്ങള്‍ തുടങ്ങും. ഇതിന് പുറമെ പുതിയ തീരദേശ കമാന്‍ഡ് ആരംഭിയ്‌ക്കാനുള്ള നിര്‍ദ്ദേശവും കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് ചിദംബരം അറിയിച്ചു.












Click it and Unblock the Notifications