സഭയുടെ പ്രസ്‌താവനകള്‍ അന്വേഷണത്തെ ബാധിയ്‌ക്കുന്നു
കൊച്ചി: അഭയ കേസില്‍ സഭാ നേതൃത്വത്തിന്റെയും സംഘടകളുടെയും പ്രസ്‌താവനകള്‍ അന്വേഷമത്തെ പ്രതികൂലമായി ബാധിയ്‌ക്കുന്നുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു.
അന്വേഷണത്തെ ബാധിയ്‌ക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്‌താവനകള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിയ്‌ക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.
കേസില്‍ അറസ്റ്റിലായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവരുടെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്.
പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസികള്‍ സത്യം പറയാന്‍ മടിക്കുന്നതായും സിബിഐ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications