പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം: യുവാവ് കൊല്ലപ്പെട്ടു
പെരിന്തല്‍മണ്ണ: പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെയുണ്ടായ രണ്ട് കോളനിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു.
പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ ചെറുകുന്നത്ത് ഹാരിഷ് (24) ആണ് മരിച്ചത്. വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടു മണിയോടെ മുട്ടുങ്ങലിലെ ചെറുകുന്നത്ത്, പൊട്ടേങ്ങല്‍ കോളനികളിലെ താമസക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
നേരത്തെ നടന്ന അടിപിടിയില്‍ പരാജയപ്പെട്ട ഒരു സംഘം കൂടുതല്‍ ആയുധങ്ങളും ആളുകളുമായി തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാരിഷ് ഉള്‍പ്പടെ 13 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാരിഷ് രാവിലെയോടെ മരിയ്‌ക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ല.


Click it and Unblock the Notifications