കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്‌എസ്‌ ആക്രമണം നോക്കിനില്‌ക്കില്ല: പിണറായി

  • By Staff
Google Oneindia Malayalam News

Pinarayi Vijayan
തലശേരി: സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആക്രമണം അഴിച്ചുവിടുന്ന ആര്‍എസ്‌എസിന്റെ നടപടി കൈയ്യും കെട്ടി നോക്കിനില്‌ക്കാന്‍ കഴിയില്ലെന്ന്‌ സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

തലശേരിയില്‍ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ ഹരീഷിന്റെ മരണത്തില്‍ അനുശോചനം അറിയിക്കാനെത്തിയതായിരുന്നു പിണറായി.

മാന്യമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ സിപിഎമ്മിനെ അനുവദിയ്‌ക്കണമെന്ന്‌ പിണറായി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ നേരെ നടന്നത്. ആര്‍എസിഎസിന്റെ അക്രമങ്ങള്‍ അവസാനിപ്പിയ്ക്കുക തന്നെ ചെയ്യും.

ഹരീഷിന്റെ കൊലപാതകത്തിലൂടെ ആര്‍എസ്‌എസ്‌ ആക്രമണം തുടരുമെന്ന്‌ തന്നെയാണ്‌ സൂചന. സിപിഎമ്മിനെ പോലെ ഇത്ര ജനപിന്തുണയുള്ള ഒരു പാര്‍ട്ടി ഇത്തരമൊരു അ വസ്ഥയെ അഭിമുഖീകരിയ്‌ക്കുമ്പോള്‍ തങ്ങള്‍ എന്ത്‌ ചെയ്യണമെന്ന്‌ തീരുമാനിയ്‌ക്കേണ്ടത്‌ പൊതുജനങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X