നൈറ്റ് ക്ലബില്‍ തീപിടുത്തം: 54 മരണം
ബാങ്കോക്ക്: തായ്‌ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ പുതുവര്‍ഷാഘോഷത്തിനിടെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. 139 പേര്‍ക്ക് പൊള്ളലേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിദേശികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങളിലൊന്നായ ഇക്കാമെ ജില്ലയിലെ ശാന്തിക ക്ലബിലാണ് തീപിടുത്തം ഉണ്ടായത്. പാട്ടും ഡാന്‍സുമായി ആഘോഷങ്ങള്‍ പൊടിപൊടിയ്‌ക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.
ആഘോഷങ്ങള്‍ക്കായി കരുതിവെച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ചതോ വൈദ്യുതി തകരാറോ ആണ് അഗ്നിബാധയ്‌ക്ക് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാസംവിധാനങ്ങളുടെ കുറവാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.












Click it and Unblock the Notifications