എഫ്‌ബിഐ ഫരീദ്‌കോട്ടില്‍ അന്വേഷണം നടത്തുന്നു
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് എഫ്‌ബിഐ സംഘം പാകിസ്‌താനിലെ ഫരീദ്‌കോട്ടിലെത്തി.
ഭീകരാക്രമണത്തിനിടെ സൈന്യം ജീവനോടെ പിടികൂടിയ ഏക തീവ്രവാദിയായ അജ്‌മല്‍ കസബിന്റെ സ്വദേശമാണ് ഫരീദ്‌കോട്ട്. കസബിനെക്കുറിച്ചും അയാള്‍ വെളിപ്പെടുത്തി കാര്യങ്ങളെക്കുറിച്ചും അന്വേഷിയ്‌ക്കുന്നതിനാണ് എഫ്‌ബിഐ ഫരീദ്‌കോട്ടിലെത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെത്തിയ എഫ്‌ബിഐ സംഘം കസബിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു.
എഫ്‌ബിഐയുടെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ വില്യം റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘമാണ് ഫരീദ്‌കോട്ടിലെത്തിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം കസബിനെക്കുറിച്ച് എഫ്‌ബിഐയ്‌ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്. കസബ് പാകിസ്‌താന്‍ പൗരനാണെന്നതിന് ഇന്ത്യ തെളിവുകള്‍ കൈമാറിയിട്ടുണ്ടെങ്കിലും പാകിസ്‌താന്‍ ഇക്കാര്യത്തിലുള്ള ഒളിച്ചുകളി തുടരുകയാണ്.












Click it and Unblock the Notifications