മാനഭംഗം: ബിഎസ്‌പി നേതാവ് അറസ്റ്റില്‍
ലഖ്‌നൊ: ബിഎസ്‌പിയുടെ മുതിര്‍ന്ന നേതാവായിരുന്ന രാംമോഹന്‍ ഗാര്‍ഗിനെ മാനഭംഗക്കേസില്‍ അറസ്‌റ്റുചെയ്‌തു. അടുത്തകാലംവരെ സംസ്ഥാന മത്സ്യബന്ധന വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു ഇദ്ദേഹം.
ഗാര്‍ഗ് അഞ്ച് വര്‍ഷം മുമ്പ് തന്നെ മാനഭംഗപ്പെടുത്തുകയും അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തുവെന്ന് ഒരു സ്‌ത്രീ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് വ്യാഴാഴ്‌ച വൈകീട്ട് ലഖ്‌നൊവില്‍വച്ച് പൊലീസ് ഇയാളെ അറസ്റ്റുചെയ്‌തത്.
വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഗാര്‍ഗിന് ബിഎസ്‌പിയുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
മായാവതി സര്‍ക്കാറിന് കീഴില്‍ മന്ത്രി പദവിയോടെയാണ് ഗാര്‍ഗ് മത്സ്യബന്ധന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നത്.
മായാവതിയുടെ ജന്മദിനാഘോഷത്തിന് വന്‍തുക നല്‍കാതിരുന്ന പിഡബ്ല്യുഡി എന്‍ജീയറെ കൊന്ന കേസില്‍ ബിഎസ്‌പി എംഎല്‍എ ശേഖര്‍ തിവാരി അറസ്റ്റിലായതിന് പിന്നാലെയാണ് ഇപ്പോള്‍ റാം മോഹനും കേസില്‍പ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications