അഭയ: പ്രതികള്‍ക്ക് നാട്ടുകാരുടെ കൂവല്‍
കൊച്ചി: 42 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ച അഭയ കൊലക്കേസിലെ പ്രതികളെ സ്വീകരിയ്‌ക്കാന്‍ സഭാനുയായികളും ബന്ധുക്കളും പ്രതികളുടെ സുഹൃത്തുക്കളുമെത്തി.
എന്നാല്‍ എറണാകളും സബ് ജയിലിന് മുമ്പില്‍ തടിച്ചു കൂട്ടിയ ജനം പ്രതികള്‍ പുറത്തെത്തിയപ്പോള്‍ കൂക്കു വിളികളോടെയാണ് എതിരേറ്റത്.
ജയിലിന് പുറത്തെത്തിയ മൂന്ന് പേരും പ്രസന്നവദരായാണ് കാണപ്പെട്ടു. പുറത്ത് കാത്തുനിന്ന സുഹൃത്തുകക്കള്‍ പ്രതികള്‍ക്ക് ലഡു നല്‌കിയാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.
ഇവര്‍ക്കൊപ്പമെത്തിയ ചിലര്‍ മാധ്യമപ്രവര്‍ത്തകരെയും സിബിഐയേയും ചീത്ത വിളിയ്‌ക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ ഏറെ കഷ്ടപ്പെട്ടാണ് പോലീസ് ഇവരെ കാറിലെത്തിച്ചത്.












Click it and Unblock the Notifications