ആണവനിലയങ്ങളുടെ വിവരം കൈമാറി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്‌താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി നില്‌ക്കെ ഇരുരാജ്യങ്ങളും തങ്ങളുടെ ആണവനിലയങ്ങളുടെ പട്ടിക പരസ്‌പരം കൈമാറി.
രണ്ട് രാജ്യങ്ങളിലെയും ആണവ കേന്ദ്രങ്ങള്‍ അക്രമിയ്‌ക്കില്ലെന്ന കരാറിന്റെ ഭാഗമായാണ് ഈ നടപടി. ഇന്ത്യന്‍ ആണവനിലയങ്ങളുടെ പട്ടിക വിദേശകാര്യവകുപ്പ് വക്താവ് പാക് ഹൈക്കമ്മീഷണര്‍ക്ക് നല്‌കിയപ്പോള്‍ പാക് ആണവ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പാക് വിദേശകാര്യ ഓഫീസ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും നല്‌കി.
ഇതിനൊപ്പം ഇരു രാജ്യങ്ങളിലെ തടവുകാരുടെ വിവരങ്ങളും പരസ്‌പരം കൈമാറിയിട്ടുണ്ട്. 1988ലാണ് ആണവകേന്ദ്രങ്ങള്‍ പരസ്‌പരം ആക്രമിയ്‌ക്കരുതെന്ന കരാറില്‍ ഇന്ത്യയും പാകിസ്‌താനും ഒപ്പിട്ടത്.












Click it and Unblock the Notifications