Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റവാളികളെ ഇന്ത്യയ്‌ക്ക്‌ കൈമാറേണ്ടെന്ന്‌ യുഎസ്‌

ഇസ്ലാമബാദ്‌: മുംബൈ ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇന്ത്യയ്‌ക്ക്‌ കൈമാറണമെന്നില്ലെന്ന്‌ അമേരിക്ക. ഇവരെ പാകിസ്‌താനില്‍ത്തന്നെ വിചാരണചെയ്‌ത്‌ ശിക്ഷിക്കണമെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടതായി പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

തീവ്രവാദവിരുദ്ധ നിലപാടില്‍ അമേരിക്ക ഇരട്ടത്താപ്പ്‌ കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുംബൈ ആക്രമണവുമായി ബന്ധമുള്ള ഭീകരരെ പാകിസ്‌താനില്‍ത്തന്നെ വിചാരണചെയ്യണെന്ന്‌ ബുഷ്‌ ഭരണകൂടം പാകിസ്‌താനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന്‌ ഡോണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അമേരിക്കയുടെ നിലപാട്‌ മാറിയതിന്‌ വ്യക്തമായ തെളിവാണിതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. തീവ്രവാദികളെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അമേരിക്ക ആദ്യം പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിന്‌ പാക്‌ തയ്യാറല്ലെന്ന്‌ കണ്ടതോടെയാണ്‌ അമേരിക്ക നയം മാറ്റിയത്‌.

കുറ്റവാളികളെ കൈമാറാനായി ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ധാരണയൊന്നുമില്ലെന്നാണ്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശത്തിന്‌ കാര്യമായ ഫലമുണ്ടാകില്ലെന്ന്‌ വ്യാഴാഴ്‌ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+