രണ്ടാംഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു
ദില്ലി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്‌ക്കുന്നതിനും രാജ്യത്തെ സമ്പദ്‌ഘടനയ്‌ക്ക് ശക്തി പകരുന്നതിനും രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജിന് ആസൂത്രണക്കമ്മീഷന്‍ രൂപം നല്‌കി.
കയറ്റുമതി, ഭവന നിര്‍മാണം, വാഹന നിര്‍മാണ മേഖല എന്നീ രംഗങ്ങളില്‍ ഉണര്‍വ് പകരാനാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിട്ടിരിയ്‌ക്കുന്നതെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊണ്ടക്‌സിങ് അലുവാലിയ പറഞ്ഞു.
ഇതിനായി ധനപരവും നയപരവുമായ പദ്ധതികളാണ് ആവഷിക്കരിച്ചിരിയ്‌ക്കുന്നത്. ഡിസംബര്‍ ഏഴിന് പ്രഖ്യാപിച്ച ആദ്യഘട്ട പാക്കേജില്‍ അടിസ്ഥാന സൗകര്യ, സാമൂഹികക്ഷേമ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനാണ് പ്രാമുഖ്യം നല്‌കിയിരുന്നത്.
വാണിജ്യാവശ്യങ്ങള്‍ വിദേശങ്ങളില്‍ നിന്നുള്ള കടമെടുപ്പ് കൂടുതല്‍ ഉദാരമാക്കിയതാണ് പുതിയ പാക്കേജിലെ പ്രധാന നടപടിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അലുവാലിയ വ്യക്തമാക്കി.












Click it and Unblock the Notifications