പെണ്‍വാണിഭ സംഘത്തെ പിടികൂടി
ജയ്‌പൂര്‍: നഗരത്തിലെ ഒരു ഹോട്ടലില്‍ നടന്ന റെയ്‌ഡില്‍ പെണ്‍വാണിഭ സംഘത്തിലെ ഏട്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. അറസ്റ്റിലായവരില്‍ ഹോട്ടല്‍ മാനേജരും ബംഗാളില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
സിറ്റി റയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് വിധായകപുരി പൊലീസ് റെയ്‌ഡ് നടത്തിയത്. പിടിയിലായവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാധാ കൃഷ്‌ണ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയത്.
ഹോട്ടലില്‍ മുറിയെടുക്കുന്നവര്‍ക്ക് ഹോട്ടല്‍ മാനേജരാണ് സ്‌ത്രീകളെ എത്തിച്ചുകൊടുക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
പരിസരവാസികളായ ചിലയാളുകളാണ് മാനജേര്‍ക്ക് ഇതിന് സഹായം നല്‍കുന്നതെന്നും അറിവായിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്നും പണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications