മുംബൈ ആക്രമണം: തെളിവുകള്‍ പാകിന് കൈമാറുന്നു
ദില്ലി: മുംബൈ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പാകിസ്‌താന് കൈമാറാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.
ആക്രമണത്തില്‍ പാക് പൗരന്മാര്‍ക്ക് പങ്കുണ്ടെന്ന വാദത്തെ പാകിസ്‌താന്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന സാഹചര്യത്തിലാണ് തെളിവുകള്‍ കൈമാറാന്‍ ഇന്ത്യ തീരുമാനിച്ചത്.
പാകിസ്‌താന് മേല്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യങ്ങളെന്ന നിലയില്‍ അമേരിക്കയ്‌ക്കും സൗദി അറേബ്യയ്‌ക്കും ഈ തെളിവുകള്‍ കൈമാറുന്നുണ്ട്.
മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്‌മല്‍ അമീര്‍ കസബിന്റെ മൊഴി, ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ കിട്ടിയ വിവരങ്ങള്‍, തീവ്രവാദികളുടെ ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ഇന്ത്യ കൈമാറുക.
എന്നാല്‍ ഇതുസംബന്ധിച്ച് മുഴുവന്‍ തെളിവുകളും കൈമാറിയേക്കില്ലെന്നും സൂചനയുണ്ട്. ഇന്ത്യ നേരത്തേ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പാകിസ്‌താന്‍ നശിപ്പിച്ചിരുന്നു.












Click it and Unblock the Notifications