പീഡനം: കരസേനയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
ദില്ലി: ജോലി സ്ഥലത്തെ ലൈംഗിക പീഡന പരാതികള്‍ കൈകാര്യംചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പാലിയ്ക്കാത്തതിന് കരസേനയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം.
ഡെപ്യൂട്ടി കമാന്‍ഡറും ഉത്തര്‍ഖണ്ഡിലെ ആര്‍മി പബ്ലിക് സ്കൂള്‍ വൈസ് ചെയര്‍മാനുമായ കേണല്‍ ഹിതേന്ദ്രയ്ക്കെതിരെ സ്കൂളിന്റെ വനിതാ പ്രിന്‍സിപ്പല്‍ നല്കിയ പരാതി പരിഗണിയ്ക്കവെയാണ് കോടതി സേനയ്ക്കെതിരെ വിമര്‍ശനം നടത്തിയത്.
കേണല്‍ ഹിതേന്ദ്ര ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച് കത്തയച്ചുവെന്നാണ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലുണ്ടായിരുന്നത്. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുവാന്‍ പരാതിപരിഹാര സമിതി ഇല്ലാത്തതില്‍ ഡിവിഷന് ബഞ്ച് അതൃപ്തി രേഖപ്പെടുത്തി.
ജോലി സ്ഥലങ്ങളിലെ ലൈംഗികാക്രമണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്ന് 1997ലെ വിശാഖ-രാജസ്ഥാന് കേസില്‍ ഉത്തരവിട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അച്ചടക്കത്തിന് വലിയ പ്രധാന്യം നല്കുന്ന കരസേന കോടതിയുത്തരവ് പാലിയ്ക്കാന്‍ ബാധ്യതയുണ്ടായിട്ടും വീഴ്ച വരുത്തിയത് ഖേദകരമാണെന്നും കോടതി കുറ്റപ്പെടുത്തി.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications