പ്രതിപക്ഷത്തിന് ശക്തിപോര: മാണി
തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ ഭരണപരാജയം പൂര്‍ണമായും ജനങ്ങളില്‍ എത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണി.
പ്രതിപക്ഷത്തിന് ശക്തിപോരെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ പ്രസ്‌താവനയോട് പ്രതികരിക്കുന്നില്ലെന്നും മാണി വ്യക്തമാക്കി.
പ്രതിപക്ഷം പൂര്‍ണശക്തിയില്‍ പ്രവര്‍ത്തിച്ചുവെന്ന് എനിക്ക് അഭിപ്രായമില്ല. സര്‍ക്കാറിനെ എതിര്‍ക്കുന്നവരെ ഒന്നിച്ചുനിര്‍ത്താന്‍ പ്രതിപക്ഷത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് എല്ലാവരെയും ഒരുമിച്ച് നിര്‍ത്താനാണ് ശ്രമിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
എന്‍സിപിയെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നും എന്നാല്‍ ഇക്കാര്യം മുന്നണി ഒറ്റക്കെട്ടായി തീരുമാനിക്കേണ്ടകാര്യമാണെന്നും മാണി പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെപിന്തുണച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് മുസ്ലിം ലീഗിന്റെ പൊതിവികാരമാണെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് ലീഗ് കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് പറഞ്ഞിരുന്നു.












Click it and Unblock the Notifications