കെപിസിസിയോഗത്തില്‍ കരുണാകരന്‍
തിരുവനന്തപുരം: ഇന്ദിരാഭാവനില്‍ നടക്കുന്ന കെപിസിസി യോഗത്തില്‍ മുതിര്‍ന്ന അംഗം കെ. കരുണാകരന്‍ പങ്കെടുക്കുന്നു. ഡിസിസി പ്രസിഡന്റുമാരും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കെപിസിസി നടത്താനിരിക്കുന്ന സെക്രട്ടേറിയറ്റ് കളക്ടറേറ്റ് ധര്‍ണകള്‍ സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭം, വോട്ടേഴ്‌സ് ലിസ്‌റ്റ് പരിഷ്‌കരണം ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട.
പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും യോഗം പ്രധാനമായും ചര്‍ച്ചചെയ്യുക.
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കരുണാകരന്‍ നടത്തിയ വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയ്‌ക്കുവന്നേയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications