മുസ്ലീം യാത്രക്കാരോട് വിമാനക്കമ്പനി മാപ്പു പറഞ്ഞു
വാഷിങ്‌ടണ്‍: പുതുവര്‍ഷ ദിനത്തില്‍ മുസ്ലീം യാത്രക്കാരെ തിരഞ്ഞുപിടിച്ച് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് ഫ്‌ളോറിഡയിലെ എയര്‍ട്രാന്‍ കമ്പനി മാപ്പു പറഞ്ഞു.
വാഷിംഗ്‌ടണ്‍ ഡിസിയ്‌ക്കടുത്തുള്ള റീഗണ്‍ വിമാനത്താവളത്തില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് പോകാനൊരുങ്ങിയ വിമാനത്തില്‍ നിന്നാണ് ഒമ്പത് മുസ്ലീം യാത്രക്കാരെ ഇറക്കിവിട്ടത്. ഇവരുടെ സംസാരത്തിലും പെരുമാറ്റത്തിലും മറ്റൊരു യാത്രക്കാരന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
വിമാനത്തിനുള്ളില്‍ ഏറ്റവും സുരക്ഷിതമായ ഇടത്തെക്കുറിച്ച് മുസ്ലീം യാത്രക്കാര്‍ നടത്തിയ ചര്‍ച്ചയാണ് സഹയാത്രികരില്‍ സംശയമുണ്ടാക്കിയത്.
നപടയില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി ഇറക്കിവിട്ട യാത്രികര്‍ക്ക് യാത്രാക്കൂലി മടക്കി നല്‌കിയെന്ന് അറിയിച്ചു.
മാത്രമല്ല യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‌കാന്‍ തയാറാണെന്നും മറ്റൊരു വിമാനത്തില്‍ ഫ്‌ളോറിഡയിലെത്തിയ ഇവരെ സൗജന്യമായി വാഷിംഗ്‌ടണിലെത്തിയ്‌ക്കാന്‍ തയാറാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications