Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക മുത്തശ്ശി മരിയ ഡി ജീസസ്‌ അന്തരിച്ചു

Maria De Jesus
ലിസ്‌ബണ്‍: ലോകത്തെ ഏറ്റവും പ്രായം കൂടിയ സ്‌ത്രീ അന്തരിച്ചു. മരിയ ഡി ജീസസ്‌ എന്ന 115കാരിയാണ്‌ പോര്‍ച്ചുഗലില്‍ മരിച്ചത്‌. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ്‌ ബുക്ക്‌ റക്കോര്‍ഡിന്‌ ഉടമയായിരുന്നു മരിയ.

1893 സെപ്‌റ്റംബര്‍ 10നായിരുന്നു മരിയയുടെ ജനനം. 57 വയസ്സില്‍ വിധവയായ മരിയയുടെ ആറു മക്കളില്‍ മൂന്നുപേരും മരിച്ചു. 11 കൊച്ചു മക്കളും അവരുടെ മക്കളുമായി വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയായിരുന്നു മരിയ.

വെള്ളിയാവ്‌ച ലിസ്‌ബണ്‍ നഗരമധ്യത്തില്‍ ഒരു ആംബുലന്‍സില്‍ വച്ചാണ്‌ മരണം സംഭവിച്ചത്‌. പ്രാതലിന്‌ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോവുകയായിരുന്നു.

മരിയ മരിച്ചതോടെ ഇപ്പോഴത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന സ്ഥാനം അമേരിക്കയിലെ ലോസ്‌ആഞ്ചലസിലുള്ള ജെട്രൂഡ്‌ ബെയ്‌ന്‍സിന്‌ സ്വന്തമായി. ജെട്രൂഡിന്‌ ഇപ്പോള്‍ 114 വയസ്സുണ്ട്‌.

കാല്‍മുട്ടിനുള്ള വേദനയല്ലാതെ ജെട്രൂഡിന്‌ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. മാത്രമല്ല നല്ല ഓര്‍മ്മശക്തിയുമുണ്ട്‌. ഇക്കഴിഞ്ഞ യുഎസ്‌ തിരഞ്ഞെടുപ്പില്‍ ജെട്രൂഡ്‌ വോട്ട്‌ രേഖപ്പെടുത്തിയിരുന്നു. ലോകത്ത്‌ ഇപ്പോള്‍ 110 വയസ്സ്‌ കഴിഞ്ഞവരുടെ പട്ടികയില്‍ 82 സത്രീകളും 9 പുരുഷന്മാരുമാണുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+