നാനോ ഫെബ്രുവരിയില്‍
മുംബൈ: ടാറ്റയുടെ ഒരു ലക്ഷം രൂപ കാര്‍ നാനോ ഫെബ്രുവരിയില്‍ വിപണയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വിപണിയിലെത്തിയ്ക്കുന്ന നാനോ കാറുകളുടെ എണ്ണം തീരെ കുറവായിരിക്കുമെന്നും സൂചനകളുണ്ട്.
ഗുജറാത്തിലെ സാനന്ദിലെ പുതിയ പ്ലാന്റില്‍ നിന്നും നാനോ പുറത്തിറക്കുമെന്നായിരുന്നു ആദ്യ അറിയിച്ചിരുന്നത്. എന്നാല്‍ ടാറ്റയുടെ നിലവിലുള്ള പ്ലാന്റുകളില്‍ നിന്ന് തന്നെ കാര്‍ പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചന.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ കാര്‍ വിപണിയിലെത്തിയ്ക്കുമെന്നാണ് ടാറ്റ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പശ്ചിമ ബംഗാളിലെ സിംഗൂരിലുള്ള നാനോ കാര്‍ ഫാക്ടറിയ്ക്കെതിരെയുണ്ടായ പ്രക്ഷോഭം മൂലം നാനോ റിലീസ് വൈകുകയായിരുന്നു. തുടര്‍ന്നാണ് ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചത്.
ഉത്തര്‍ഖണ്ഡിലുള്ള പ്ലാന്റില്‍ നിന്നായിരിക്കും ആദ്യ ബാച്ച് നാനോ പുറത്തിറങ്ങുകയെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ നാനോയുടെ ടെസ്റ്റ് ഡ്രൈവ് ഹിമാലയമുള്പ്പടെയുള്ള പ്രദേശങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. മലമ്പ്രദേശങ്ങളില്‍ ലിറ്ററിന് 17-20 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്.