Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി മുന്നണി പ്രവേശനം അടഞ്ഞ അധ്യായം: ചെന്നിത്തല

തിരുവനന്തപുരം: എന്‍സിപിയെ യുഡിഎഫില്‍ എടുക്കുകയെന്നത്‌ അടഞ്ഞ അധ്യായമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. കോണ്‍ഗ്രസിന്റെ മുന്നിലിപ്പോള്‍ ഈ പ്രശ്‌നമില്ലെന്നും അതിനാല്‍ ഇത്തരം നിസ്സാര കാര്യങ്ങളെപ്പറ്റി ചോദിയ്‌ക്കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല മാധ്യപ്രവര്‍ത്തകരെ ഉപദേശിച്ചു.

കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള പ്രശ്‌നം എന്‍സിപിയല്ല. അതിനാല്‍ എന്‍സിപിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കോണ്‍ഗ്രസിന്‌ സമയവുമില്ല.

എന്‍സിപി വിഷയത്തില്‍ കരുണാകരന്റെ നിലപാടുകളെപ്പറ്റിയും പ്രതിപക്ഷം ശക്തമല്ലെന്ന വിമര്‍ശനത്തെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ക്ക്‌ മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്‌ വിമര്‍ശനം ഉന്നയിക്കാമെന്നായിരുന്നു മറുപടി.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഇകഴ്‌ത്തിക്കെട്ടുന്ന രീതിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന്‌ വരുത്തിതീര്‍ക്കുകയോ രാഷ്ട്രീയ എതിരാളികള്‍ക്ക്‌ ശക്തിപകരുകയോ ചെയുന്ന കാര്യങ്ങള്‍ ഒരിയ്‌ക്കലും അനുവദിയ്‌ക്കുകയില്ല.

മുതിര്‍ന്ന നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും പ്രവര്‍ത്തങ്ങളെ വിമര്‍ശിയ്‌ക്കാനും കരുണാകരന്‌ അവകാശമുണ്ട്‌. അതില്‍ പോസറ്റീവായ കാര്യങ്ങള്‍ പാര്‍ട്ടി ഉള്‍ക്കൊള്ളും. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹം അത്‌ ചെയ്യുമെന്ന വിശ്വാസം തനിയ്‌ക്കില്ല.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അവസാന തീരുമാനം ദില്ലിയിലാണ്‌ എടുക്കുന്നതെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി ചെന്നിത്തല വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+