Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി മാതൃക: അബ്ദുള്ളക്കുട്ടിയോട്‌ സിപിഎം വിശദീകരണം ചോദിക്കുന്നു

കണ്ണൂര്‍: വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാതൃകയാക്കണമെന്ന്‌ അഭിപ്രായപ്പെട്ട എംപി അബ്ദുള്ളക്കുട്ടി എംപിയോട്‌ വിശദീകരണം ചോദിയ്‌ക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചു.

പാര്‍ട്ടി നയത്തിന്‌ വിരുദ്ധമായ കാര്യങ്ങളാണ്‌ അബ്ദുള്ളക്കുട്ടിയുടെ പ്രസ്‌താവനയിലുള്ളതെന്നും ഗുരുതരമായ അച്ചടക്കലംഘനമാണിതെന്നും സിപിഎം ജില്ലാക്കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു.
ഗൗരവത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

ഇപ്പോള്‍ ഗള്‍ഫില്‍ പര്യടനം നടത്തുന്ന അബ്ദുള്ളക്കുട്ടി തിരിച്ചെത്തിയാല്‍ ഉടന്‍ വിശദീകരണം നേടുമെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+