ജപ്പാന്‍ തീരത്ത് സുനാമി
ടോക്കിയോ: ഇന്തൊനേഷ്യയിലെ ശക്തമായ ഭൂചനലനത്തെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് ശക്തി കുറഞ്ഞ സൂനാമി. 10 സെന്റിമീറ്റര്‍ മുതല്‍ 40 സെന്റിമീറ്റര്‍ ഉയരത്തിലുണ്ടായ സൂനാമിയില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
വലിയ സൂനാമിയ്‌ക്കും സാധ്യതയുണ്ടെന്ന് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്.
ശനിയാഴ്‌ച രാത്രിയാണ് ഇന്തൊനേഷ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഭൂചനലത്തില്‍ മൂന്ന് പേര്‍ മരിയ്‌ക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ചലനത്തിന് പിന്നാലെ റിക്ടര്‍ സ്‌കെയില്‍ 7.5 രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി.
2004 ഇന്തൊനേഷ്യയ്‌ക്കടുത്ത് കടലില്‍ ഉണ്ടായ ഭൂചനലത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച സൂനാമിയില്‍ 2.30,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications