തീവ്രവാദികളെ ചോദ്യം ചെയ്യാന്‍ അനുവദിച്ചേക്കും

വ്യക്തമായ തെളിവുകള്‍ നല്‌കിയാല്‍ തീവ്രവാദികളെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്‌താന്‍ അനുവദിച്ചേക്കുമെന്ന് പാക് ദിനപത്രമായ ദി നേഷനാണ് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്. പേര് വിളിപ്പെടുത്താത്ത പാക് ഉന്നത സൈനികോദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദി നേഷന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
എന്നാല്‍ ചോദ്യം ചെയ്യുന്നതിനുമപ്പുറം ഇവരെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ പാകിസ്‌താന് ഉദ്ദേശ്യമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന് കരുതപ്പെടുന്ന ലക്ഷ്‌കര്‍ കമാന്‍ഡര്‍ സക്കിഉര്‍ റഹ്മാന്‍, മാധ്യമ വമിഭാഗം തലവന്‍ സരര്‍ ഷാ എന്നിവരാണ് പാക് കസ്റ്റഡിയിലുള്ള പ്രമുഖ തീവ്രവാദികള്‍.
പാക് നിലപാടുകളില്‍ അയവ് വരുന്നതിന്റെ സൂചനകളായാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്.












Click it and Unblock the Notifications