കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യം: നടിയും സംഘവും അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സീരിയല്‍ നടിയും സംഘവും പിടിയിലായി. രണ്ടുസംഭവങ്ങളിലായാണു പൊലീസ് മൂന്നു യുവതികള്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.

കോടമ്പാക്കത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യം (48), മധുരവായല്‍ സ്വദേശി ചന്ദ്രന്‍ (32), സീരിയല്‍ നടി കൃഷ്ണവേണി (31), ഗീത (19), അണ്ണാനഗര്‍ സ്വദേശി ജയപ്രകാശ് (34), ഉണ്ണിക്കൃഷ്ണന്‍ (35), കൊല്‍ക്കത്ത സ്വദേശി പൂര്‍ണിമദാസ് (19) എന്നിവരാണു പിടിയിലായത്.

ഇടപാടുകാരെ വാഹനങ്ങളില്‍ മധുരവായലിലുള്ള ചന്ദ്രന്റെ വീടുകളില്‍ എത്തിച്ചു അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു ബാലസുബ്രഹ്മണ്യം. പൊലീസ് ഇടപാടുകാരെന്ന വ്യജേന ഇയാളെ സമീപിക്കുകയായിരുന്നു. മധുരവായലിലുള്ള വീട്ടില്‍നിന്നു കൃഷ്ണവേണി, ഗീത എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴിലെ ജനപ്രിയ പരന്പരകളായ ദീപങ്ങള്‍, കസ്തൂരി, അത്തിപ്പൂക്കള്‍ എന്നിവയില്‍ കൃഷ്ണവേണി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ഫോട്ടോ കാട്ടിയാണു ബാലസുബ്രഹ്മണ്യം ഇടപാടുകാരെ വലയില്‍ വീഴ്ത്തിയിരുന്നത്.

സീരിയലില്‍ അവസരം കുറഞ്ഞതിനെത്തുടര്‍ന്നു കൃഷ്ണവേണി അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്കു തിരിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ, രണ്ടു മൊബൈല്‍ ഫോണ്‍, 5000 രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ബാലസുബ്രഹ്മണ്യം,
ചന്ദ്രന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.

കൃഷ്ണവേണി, ഗീത എന്നിവരെ മൈലാപ്പൂര്‍ മഹിളാകേന്ദ്രത്തിലേക്കു മാറ്റി. വടപളനി അംബികാ എംപയര്‍ ഹോട്ടലിന്റെ പരിസരത്തുനിന്നാണു അണ്ണാനഗര്‍ സ്വദേശി ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ സുഹൃത്ത് ഉണ്ണിക്കൃഷ്ണന്റെ വീട്ടിലായിരുന്നു അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്നത്. ഇവിടെനിന്നു പിടിയിലായ പൂര്‍ണിമ ദാസിനെ മൈലാപ്പൂര്‍ മഹിളാ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇവരില്‍നിന്നു മോട്ടോര്‍ സൈക്കിളും രണ്ടു മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X