നന്ദിഗ്രാമില്‍ വോട്ടെടുപ്പ് തുടങ്ങി
നന്ദിഗ്രാം: പ്രക്ഷോഭങ്ങളിലൂടെയും വിവാദങ്ങളിലൂടെയും രാജ്യശ്രദ്ധയാകര്‍ഷിച്ച പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു.
കനത്ത സുരക്ഷാ സന്നാഹങ്ങളുടെ വലയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 176 ബൂത്തുകളും പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1.79 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തിലേക്ക് 15,000 പേരടങ്ങുന്ന കേന്ദ്ര സേനയെയാണ് ഇവിടെ വിന്യസിച്ചിരിയ്‌ക്കുന്നത്.
സിപിഐയിലെ പരമാനന്ദ ഭാരതിയും തൃണമൂല്‍ കോണ്‍ഗ്രസിലെ ഫിറോസ ബീബിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.സിപിഐ എംഎല്‍എ മുഹമ്മദ് ഇല്യാസ് അഴിമതിയാരോപണത്തെ തുടര്‍ന്ന് രാജിവെച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
കൃഷിഭൂമി വ്യവസായങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളും തുടര്‍ന്നുണ്ടായ അക്രമങ്ങളുമാണ് നന്ദിഗ്രാമിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഡിസംബര്‍ 30ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് സുരക്ഷാ കാരണങ്ങളില്‍ ജനുവരി അഞ്ചിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications