വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് എച്ച്ഐവി രക്തം കുത്തിവച്ചു
ഗുണ്ടൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെയും വിവാഹമോചനത്തിന് ശ്രമിച്ച ഭാര്യയുടെയും ശരീരത്തില്‍ എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവച്ചു. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ രണ്ടിടങ്ങളിലാണ് സ്ത്രീകള്‍ക്കുനേരെ ക്രൂരമായ ആക്രമണം നടന്നത്.
ഗുണ്ടൂര്‍ നഗരത്തിലെ ദേവപ്രഭാകര് എന്ന എച്ച്ഐവി രോഗിയാണ് ഒരു സംഭവത്തിലെ പ്രതി. തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാകാതിരുന്ന ഭാര്യാസഹോദരിയുടെ ശരീരത്തിലാണ് ഇയാള്‍ സ്വന്തം രക്തം കുത്തിവച്ചത്.
ആറ് വര്‍ഷം മുമ്പാണ് പ്രഭാകര്‍ ഈ യുവതിയുടെ സഹോദരിയെ വിവാഹം ചെയ്തത്. പ്രഭാകര്‍ വിവാഹാഭ്യര്‍ത്ഥനയുമായി ശല്യം ചെയ്തതിനെത്തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്കി. പൊലീസ് പ്രഭാകറിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ യുവതിയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഡിസംബര്‍ 31ന് സ്വന്തം ശരീരത്തില്‍ നിന്നെടുത്ത രക്തം ഇയാള്‍ യുവതിയുടെ ശരീരത്തില്‍ കുത്തിവച്ചു. പിന്നീട് പ്രഭാകര്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
രണ്ടാമത്തെ സംഭവം ടന്നത് ഗുണ്ടൂരിലെ പിദുഗുരല്ലയിലാണ്. ചൗധരി ചിന്നയെന്ന എയ്ഡ്സ് രോഗി തന്നോടൊപ്പം താമസിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഭാര്യയുടെ ശരീരത്തില്‍ രക്തം കുത്തിവയ്ക്കുകയായിരുന്നു. രണ്ടു സ്ത്രീകളുടെയും രക്തം പോളിമര്‍ ചെയിന്‍ റിയാക്ഷന് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. മൂന്നുദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്.
ഇത്തരത്തില്‍ എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവച്ചു കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ വൈദ്യസഹായം ലഭിക്കുകയാണെങ്കില്‍ വൈറസ് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് പടരുന്നത് പൂര്‍ണായും തടയാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് മണുക്കൂറിനുള്ളില്‍ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ എച്ച്ഐവി പടരാനിടയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
എച്ച്ഐവി രോഗികള്‍ ഈ രീതിയില്‍ പ്രതികാരം ചെയ്യാനും രോഗം പടര്‍ത്താനും ശ്രമിക്കുന്നത് പലഭാഗത്തും നിത്യസംഭവമായി മാറുകയാണ്. ഇത് പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്നേ തലവേദന സൃഷ്ടിക്കുന്നുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications