വിഴിഞ്ഞം: ഹര്‍ജി 28ലേക്ക് മാറ്റി
ദില്ലി: വിഴിഞ്ഞം തുറമുഖത്തിന്റെ ടെണ്ടര്‍ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിയ്‌ക്കുന്നത് സുപ്രീം കോടതി ജനുവരി 28ലേക്ക് മാറ്റി. അതു വരെ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ടെണ്ടര്‍ നടപടികള്‍ക്കിടെ അയോഗ്യത കല്‌പിച്ച സൂം ഡവലപ്പേഴ്‌സിനെ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ വീണ്ടും നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നത്.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തു കൊണ്ട് സംസ്ഥാന സര്‍ക്കാരും വിഴിഞ്ഞം തുറമുഖ ട്രസ്‌റ്റുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിയ്‌ക്കുന്നത്.
കഴിഞ്ഞ മാസം ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച സുപ്രീം കോടതി ടെണ്ടര്‍ നടപടികളില്‍ ജനുവരി അഞ്ച് വരെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications