കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ അന്വേഷണം നിര്‍ത്തിവെയ്‌ക്കരുത്‌: ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിയ്‌ക്കുന്നതിനിടെ ഹൈക്കോടതി ജസ്‌റ്റിസ്‌ കെ. ഹേമ നടത്തിയ നിരീക്ഷണങ്ങളെ തുടര്‍ന്ന്‌ അന്വേഷണം രണ്ടു ദിവസമായി സ്‌തംഭിച്ചിരിയ്‌ക്കുകയാണെന്ന്‌ സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട്‌ പുറപ്പെടുവിച്ച വ്യത്യസ്‌ത ഉത്തരവുകളെ തുടര്‍ന്നാണ്‌ അന്വേഷണം മരവിപ്പിച്ചതെന്നും സിബിഐ അഭിഭാഷകന്‍ അറിയിച്ചു.

എന്നാല്‍ അന്വേഷണം നിര്‍ത്തിവെയ്‌ക്കാന്‍ പാടില്ലെന്നും അഭയയെ കൊലപ്പെടുത്തിയത്‌ ആരെന്ന്‌ അറിയാന്‍ പൊതുസമൂഹത്തിന്‌ അവകാശമുണ്ടെന്നും ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ വ്യക്തമാക്കി. കേസില്‍ സഭ നടത്തുന്ന അനാവശ്യ ഇടപെടല്‍ അവസാനിപ്പിയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‌കണമെന്നാവശ്യപ്പെട്ട്‌ അഭയയുടെ പിതാവ്‌ തോമസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്‌ക്കുകയായിരുന്നു കോടതി.

കേസില്‍ വാദം കേട്ട ജസ്റ്റിസ്‌ രാംകുമാറിന്റെയും ജസ്‌റ്റ്‌സ്‌ ഹേമയുടെയും വിധികള്‍ അന്വേഷണത്തില്‍ അവ്യക്തത സൃഷ്ടിച്ചിരിയ്‌ക്കുകയാണ്‌. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാന്‍ അവശ്യപ്പെട്ട്‌ സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നുണ്ടെന്ന്‌ സിബിഐ അഭിഭാഷകന്‍ എംഇഎസ്‌ നമ്പൂതിരി അറിയിച്ചു.

ഇതെ തുടര്‍ന്നാണ്‌ അന്വേഷണം ഒരു കാരണവശാലും നിര്‍ത്തിവെയ്‌ക്കരുതെന്ന്‌ ജസ്‌റ്റിസ്‌ ബസന്ത്‌ നിര്‍ദ്ദേശിച്ചത്‌. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ നടപടികളുണ്ടാകണം. എന്താണ്‌ അവ്യക്തതയെന്ന കാണിച്ച്‌ സിബിഐ ചൊവ്വഴ്‌ച ഹര്‍ജി സമര്‍പ്പിയ്‌ക്കണം. ഇക്കാര്യത്തില്‍ ചെവ്വാഴ്‌ച തന്നെ ഉത്തരവ്‌ പുറപ്പെടുവിയ്‌ക്കുമെന്നും ജസ്റ്റിസ്‌ ബസന്ത്‌ വ്യക്തമാക്കി. പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ചതിന്റെ യഥാര്‍ത്ഥ സിഡികള്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസ്‌ ഇപ്പോള്‍ അന്വേഷിയ്‌ക്കുന്നത്‌ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ തന്നെയാണെന്ന കാര്യവും സിബിഐ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഡിഐജിയും ജോയിന്റ്‌ ഡയറക്ടറുമാണ്‌ കേസ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിയ്‌ക്കുന്നത്‌. ഇവര്‍ക്ക്‌ മുകളില്‍ സിബിഐ ഡയറക്ടര്‍ മാത്രമാണുള്ളതെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി. ഇത്‌ നേരത്തെ അറിയിക്കാമായിരുന്നില്ലെയെന്ന്‌ കോടതി ചോദിച്ചപ്പോള്‍ ഇക്കാര്യം ജസ്‌റ്റിസ്‌ ഹേമയെ അറിയിച്ചിരുന്നതായും സിബിഐ വിശദീകരിച്ചു. കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ അന്വേഷണം ഇപ്പോഴുള്ളതിനേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തണമെന്ന്‌ ജസ്‌റ്റിസ്‌ ഹേമ നിര്‍ദ്ദേശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X