ശബരിമലയില്‍ പണിമുടക്ക് നിരോധന ഓര്‍ഡിനന്‍സ്
പത്തനംതിട്ട: ശബരിമലയില്‍ ചിലര്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരിയ്‌ക്കുന്നതായി ദേവസ്വം സഹകരണ മന്ത്രി ജി, സുധാകരന്‍ പറഞ്ഞു. ശംബള വര്‍ദ്ധന ആവശ്യപ്പെട്ട് അരവണ പ്ലാന്റിലെ തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അതിന്റെ ഭാഗമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ശബരിമല സന്നിധാനത്ത് പണിമുടക്ക് നിരോധന ഓര്‍ഡിനന്‍സ് കൊണ്ടു വരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ മന്ത്രി വിലയിരുത്തി.












Click it and Unblock the Notifications