ജില്ലാ ജഡ്ജിയെ തെരുവുനായ കടിച്ചു
ചണ്ഡിഗഡ്: ജില്ലാ സെഷന്‍സ് ജഡ്ജിയെ തെരുവുനായ കടിച്ചു. നായ ശല്യം രൂക്ഷമായ നഗരത്തിലെ സെക്ടര്‍ 24ലെ സനാതം ധര്‍മ ക്ഷേത്രത്തില്‍വച്ചാണ് തിങ്കളാഴ്ച ജസ്റ്റിസ് കെകെ ഗാര്ഗിന് കടിയേറ്റത്.
ഗാര്‍ഗിനെ കടിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നായ ചത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പേപ്പട്ടികളാണ് ഇത്തരത്തില്‍ ചാവുകയെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഗാര്‍ഗിനെ കടിച്ച നായയ്ക്ക് പേയുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ക്ഷേത്രത്തില്‍ വച്ച് ഭക്തര്‍ക്ക് പാലും പ്രസാദവും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം, ഇതിനിടെയാണ് തെരുവുനായ അദ്ദേഹത്തിന്റെ കാലില്‍ കടിച്ചത്. പെട്ടന്നുതന്നെ കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ സെക്ടര്‍ 16ലുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചു.
അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഉടന്‍തന്നെ അദ്ദേഹത്തെ കടിച്ച നായയെ പിടികൂടിയെങ്കിലും ഉടന്‍തന്നെ നായ ചാവുകയായിരുന്നു.
നായയ്ക്ക് പേവിഷബാധയുണ്ടോയെന്നറിയാന് ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ട്. ഗാര്ഗിന് പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ് നടത്തിയിട്ടുണ്ടെന്നും താമസിയാതെ അദ്ദേഹത്തിന് ആശുപത്രിവിടാമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications