വോട്ടിന് നോട്ട്: സ്‌റ്റാലിന്‍ കുടുങ്ങി
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‌നാട് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രിയുമായ എം.കെ സ്‌റ്റാലിന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എഐഡിഎംകെ പുറത്തുവിട്ടു.
തിരുമംഗലം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനുവരി മൂന്നിന് ശനിയാഴ്‌ച മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതിനിടെ സ്റ്റാലിന്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇവയെന്ന് എഡിഎംകെ വക്താക്കള്‍ പറഞ്ഞു.
സംസ്ഥാന റവന്യൂ മന്ത്രി ഐ പെരിയ സ്വാമി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ സ്റ്റാലിന്‍ ഒരു പാര്‍ട്ടി ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യമാണിതെന്നും തിരുമംഗലം ഉപതിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ പണം നല്‌കി വോട്ടര്‍മാരെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എം.കെ സ്റ്റാലിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്.
പ്രതിപക്ഷം നല്‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റാലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരിയ്‌ക്കുന്നത്.
ജനുവരി 9നാണ് തിരുമംഗലം തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications