ഇന്ത്യന്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക് തകര്‍ക്കാന്‍ ശ്രമം
ദില്ലി: പാകിസ്‌താന്‍ ഹാക്കര്‍മാര്‍ ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ശൃംഗല തകര്‍ക്കാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രധാന വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറി അതുവഴി പ്രധാന സെര്‍വറുകളിലെത്തി കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിനെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറച്ച് കാലമായി പാകിസ്‌താനില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ഇതിനായി ശ്രമം നടത്തുന്നുണ്ട്.
ഇപ്പോള്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള പ്രത്യേക സാഹചര്യത്തില്‍ ഈ ശ്രമം ശക്തമായിരിക്കുകയാണ്. സോങ് ഡോട്ട് പികെ പോലുള്ള ജനപ്രിയ വെബ്‌സൈറ്റുകള്‍തയാറാക്കി അതുവഴിയാണ് നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നത്. ഇന്ത്യയില്‍ ഈ സൈറ്റിന് 12 ലക്ഷത്തിലേറെ ഉപയോഗിക്താക്കള്‍ ഉണ്ടെന്നാണ് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം നല്‍കുന്ന കണക്ക്.
ഈ സൈറ്റുകള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ നിമിഷ നേരംകൊണ്ട് കടന്നുകയറുന്ന വൈറസുകള്‍ വളരെ വേഗം കമ്പ്യൂട്ടര്‍ ശൃംഗലയില്‍ വ്യാപിക്കും. ബോട്‌നെറ്റ്, സൂബീ തുടങ്ങിയ പുതിയതരം വൈറസുകളെയാണ് ഇവര്‍ ഉപയോഗിക്കുന്നത്.
കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളെ വളരെ വേഗം തകര്‍ക്കാന്‍ ശേഷിയുള്ള വൈറസുകളെയാണത്രേ പാകിസ്‌താന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി ഇന്ത്യയിലെ സാങ്കേതിക വിദഗഗ്‌ധര്‍ തീവ്രശ്രമം നടത്തിവരുകയാണ്.












Click it and Unblock the Notifications