ഇന്ത്യ നല്‌കിയ തെളിവുകള്‍ അപര്യാപ്‌തം: പാകിസ്‌താന്‍
ദില്ലി: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നല്‌കിയ തെളിവുകള്‍ അപര്യാപ്‌തമാണെന്ന് പാകിസ്‌താന്‍. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിയ്‌ക്കാന്‍ സാധ്യമില്ലെന്നും പാക് സര്‍ക്കാര്‍ വ്യക്തമാക്കി.
പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇന്ത്യ നല്‌കിയ തെളിവുകള്‍ ആധികാരികവും വിശ്വസനീയവുമല്ല. മുംബൈ ആക്രമണത്തിനിടെ പിടിയിലായ അജ്‌മല്‍ കസബ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മൊഴി നല്‌കിയിരിക്കുന്നത്. ഇത് പരിഗണിച്ച് നടപടികള്‍ സ്വീകരിയ്‌ക്കാന്‍ കഴിയില്ലെന്നാണ് പാക് അധികൃതരുടെ നിലപാട്.
ആക്രമണത്തില്‍ പാക് ബന്ധം തെളിയിക്കുന്ന വ്യക്തമായ തെളിവ് നല്‌കാന്‍ കഴിയുകയാണെങ്കില്‍ മാത്രമേ നടപടികളെക്കുറിച്ച് ആലോചിയ്‌ക്കുകയുള്ളൂവെന്നും പാക് സര്‍ക്കാര്‍ വ്യക്തമാക്കി.
തിങ്കളാഴ്‌ച രാവിലെയാണ് മുംബൈ ആക്രമണത്തില്‍ പാകിസ്‌താന്‍ പൗരന്‍മാര്‍ക്ക് പങ്കുള്ളതായി തെളിയിക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയത്.
പാകിസ്‌താന് പുറമെ യുഎസ്, ബ്രിട്ടന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു നടപടി.












Click it and Unblock the Notifications