ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ആലപ്പുഴ: ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കെപിസിസി അംഗം ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രി എട്ടു മണിയോടെ എവിജെ ജംഗ്‌ഷനിലായിരുന്നു കൂട്ടത്തല്ല് അരങ്ങേറിയത്.
കെപിസിസി അംഗവും മുന്‍ നഗരസഭ കൗണ്‍സിലറുമായ സുനില്‍ ജോര്‍ജ്ജ്, ബിനു സ്‌കറിയ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുക്കൂര്‍ വഴിച്ചേരി, എച്ച്. മുഹമ്മദാലി, അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി നവാസ് വട്ടയാല്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
ബ്ലോക്ക് കമ്മിറ്റി യോഗത്തിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ബ്ലോക്ക് യോഗം അലങ്കോലപ്പെടുത്തിയതിന്റെ പേരില്‍ രണ്ടു പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതാണ് തര്‍ക്കത്തിന് വഴിതെളിച്ചത്. പുറത്താക്കപ്പെട്ടവരും മറുവിഭാഗവും തിങ്കളാഴ്‌ച വൈകിട്ട് എവിജെ ജംഗ്‌ഷനില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു.
സോഡാക്കുപ്പി കൊണ്ടാണ് ഇരുവിഭാഗവും പരസ്‌പരം ആക്രമിച്ചത്. സംഘട്ടനത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications